Your Image Description Your Image Description

തിരുവനന്തപുരം: എംഡിഎംഎയുമായി പിടികൂടിയ കഴക്കൂട്ടത്തെ സ്പാ ജീവനക്കാരിയെ ചോദ്യം ചെതു. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്. ഇത്തരം പാർലറുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നെന്ന വിവരത്തി​ന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയെ ലഹരി മരുന്നായ എംഡിഎംഎയുമായി ഷാഡോ പൊലീസ് പിടികൂടിയതിനെത്തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സ്പാ, മസാജ് കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെത്തുന്ന ദിവസം തെരഞ്ഞെടുത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരിക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് പൊലീസ് റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *