Your Image Description Your Image Description

എം പത്മകുമാർ സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട് കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. തുടർന്ന് ബാക്കി ചിത്രീകരണം മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യതു. ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ പൂർത്തിയാക്കിയത്.

അതേസമയം വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസറും പ്രൊജക്റ്റ് ഹെഡും നിഖിൽ കെ മേനോനാണ്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം തില്ലറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. സി ഐ അൻഷാദിൻ്റെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ഷാജി മാറാട് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ ആണ് നായികയായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *