Your Image Description Your Image Description

പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാൻ വീഡിയോ എ​ഡി​റ്റി​ങ്ങി​ലും സ്പെഷ്യൽ ഇ​ഫ​ക്ടി​ലും ഓ​ഡി​യോ പ്രൊ​ഡ​ക്ഷ​നി​ലു​മെ​ല്ലാം സാ​​ങ്കേ​തി​ക പ​രി​ജ്ഞാ​നം വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സ​ങ്ക​ൽ​പം. എ​ന്നാ​ൽ വെ​റു​മൊ​രു ടെ​ക്സ്റ്റ് പ്രോം​പ്റ്റി​​ലൂ​ടെ ഇ​തേ നി​ല​വാ​ര​ത്തി​ൽ വീഡിയോ നി​ർ​മി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി എത്തിയിരിക്കുകയാണ് ഗൂഗിൾ. ത​ങ്ങ​ളു​ടെ വെ​ർ​ടെ​ക്സ് എ.​ഐ മീ​ഡി​യ സ്റ്റു​ഡി​യോ ടൂ​ളി​ലൂ​ടെ സി​നി​മ ത​ന്നെ നി​ർ​മി​ക്കാ​മെ​ന്നാ​ണ് ഗൂഗിളിന്റെ അ​വ​കാ​ശ​വാ​ദം. ​

പ്രൊഫഷണലു​ക​ൾ​ക്കും വീഡിയോ എ​ഡി​റ്റി​ങ് അ​റി​യാ​ത്ത​വ​ർ​ക്കും ഒ​രേ​പോ​ലെ ഈ ​ടൂ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത​. വീഡിയോ പ്രൊ​ഡ​ക്ഷ​ന്റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും വെ​ർ​ടെ​ക്സ് എ.​ഐ മീ​ഡി​യ സ്റ്റു​ഡി​യോ എ​ന്ന ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭി​ക്കും. ഗൂഗിളിന്റെ ഇ​മേ​ജ് ജ​ന​റേ​ഷ​ൻ ടൂ​ളാ​യ ഇ​മാ​ജെ​ൻ 3 (Imagen3) വ​ഴി ചി​ത്രം ജ​ന​റേ​റ്റ് ചെ​യ്ത് പ​ണി തു​ട​ങ്ങാം. ഈ ​ചി​ത്ര​ത്തെ ക​മ്പ​നി​യു​ടെ ത​ന്നെ വീഡിയോ ജ​ന​റേ​ഷ​ൻ ടൂ​ളാ​യ വി​യോ 2 (Veo2) വ​ഴി വീഡിയോ ആ​ക്കി മാ​റ്റും. ഡ്രോ​ൺ ആ​ണോ പാ​ൻ ആ​ണോ എന്ന് തുടങ്ങി ഏ​ത് ഷോ​ട്ട് വേ​ണ​മെ​ന്നു​പോ​ലും നി​ർ​ദേ​ശി​ക്കാം.

കൂടാതെ ഫ്രെ​യിം റേ​റ്റും ദൈ​ർ​ഘ്യ​വു​മെ​ല്ലാം നി​ശ്ച​യി​ക്കാം. നി​ർ​ദേ​ശി​ച്ച പോ​ലെ വ​ന്നി​ട്ടി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ൾ മാ​ജി​ക് ഇ​റേ​സ​ർ ഉ​പ​യോ​ഗി​ച്ച് നീക്കം ചെയ്യാം. വീഡിയോ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ, ചി​ർ​പ് (Chirp) ടൂ​ൾ വ​ഴി വോ​യ്സ് ഓ​വ​ർ ന​ൽ​കാം. ഇ​നി ബി.​ജി.​എം ന​ൽ​ക​ണോ? ഗൂഗിൾ ഡീ​പ്മൈ​ൻ​ഡും യൂ​ട്യൂ​ബും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച ലി​റി​യ (Lyria)യി​ലൂ​ടെ അ​തും സാ​ധ്യ​മാ​ണ്. വെ​ർ​ടെ​ക്സി​നോ​ട് ജ​മ​നൈ ചേ​ർ​ത്താ​ൽ, ഏത് ടെ​ക്സ്റ്റി​ൽ നി​ന്നും ഏ​ത് വീഡിയോയും ജ​ന​റേ​റ്റ് ചെ​യ്യാ​നാ​കും. അ​താ​യ​ത് പ്രോം​പ്റ്റ് പോ​ലും സ്വ​യം ചി​ന്തി​ച്ചെ​ടു​ക്കേ​ണ്ടി വ​രി​ല്ല എ​ന്ന​ർ​ഥം.

Leave a Reply

Your email address will not be published. Required fields are marked *