Your Image Description Your Image Description

ബോളിവുഡ് നടി ജാൻവി കപൂറിന് ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള.”സ്നേഹത്തോടെ, അനന്യ ബിർള” എന്ന ഹൃദയസ്പർശിയായ കുറിപ്പും ഇതില്‍ പൊതിഞ്ഞിരുന്നു. 4 കോടി മുതൽ 5 കോടി രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ ആഡംബര വാഹനം വെള്ളിയാഴ്ചയാണ് ജാന്‍വി കപൂറിന്റെ മുംബൈയിലെ വസതിയിൽ എത്തിയത്.

നാല് വര്‍ഷത്തിലേറെയായി ജാന്‍വി കപൂറിന്‍റെ അടുത്ത സുഹൃത്താണ് അനന്യ ബിര്‍ള.  1994 ജൂലൈ 17 ന് ജനിച്ച അനന്യ. അവരുടെ പിന്നിലെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. രാജ്യത്തെ പ്രമുഖ ബിസിനസ് കുടുംബം ബിര്‍ളയിലെ അംഗമാണ് അനന്യ. കുമാര്‍ മംഗലം ബിര്‍ളയുടെ പുത്രിയാണ് ഇവര്‍.

29 വയസില്‍ ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തതി നല്‍കാന്‍ അനന്യ സ്വതന്ത്ര മൈക്രോഫിൻ സ്ഥാപിച്ചു. ആഡംബര ഡിസൈൻ ലേബലായ ഇകായ് അസായ്, മാനസികാരോഗ്യ അവബോധവും പിന്തുണയുമായി ബന്ധപ്പെട്ട ഒരു സംരംഭമായ എംപവർ എന്നിവയുടെ സഹസ്ഥാപകയുമാണ് ഇവര്‍. 2016ല്‍ ഇടിയുടെ ട്രെന്‍റ് സെറ്റര്‍ അവാര്‍ഡ് ഇവര്‍ നേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *