Your Image Description Your Image Description

വെ​ല്ലി​ങ്ട​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്ത് തട്ടാൻ ഇതാ ഒരു ഇ​ന്ത്യ​ൻ വം​ശ​ജ​നും. 26കാ​ര​നാ​യ സ​ർ​പ്രീ​ത് സി​ങ്ങാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി ബൂ​ട്ട്കെ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്. ഓക്ക്‌ലാൻഡിലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ന്റെ ഓ​ഷ്യാ​നി​യ​ൻ മേ​ഖ​ല​യു​ടെ ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡ് 3-0ന് ​ന്യൂ കാ​ല​ഡോ​ണി​യ​യെ തോ​ൽ​പി​ച്ച​പ്പോ​ൾ മ​ധ്യ​നി​ര​യി​ൽ ക​ളി ആസൂത്രണം ചെയ്തത് സ​ർ​പ്രീ​താ​യി​രു​ന്നു.

ഇ​തു​വ​രെ 18 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് സ​ർ​പ്രീ​ത് സി​ങ് ന്യൂ​സി​ല​ൻ​ഡ് ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധാ​നം ​ചെ​യ്തി​ട്ടു​ള്ള​ത്. കാ​ന​ഡ, അമേരിക്ക, മെക്സിക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ സ​ർ​പ്രീ​ത് ക​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ, 2006ൽ ​ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ഫ്ര​ഞ്ച് ടീ​മി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന വി​കാ​സ് റാ​വു ധോ​ര​സൂ​വി​ന് ശേ​ഷം ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യി സ​ർ​പ്രീ​ത് മാ​റും.

പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ൽ നി​ന്നാ​ണ് സ​ർ​പ്രീ​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ലോ​ക​ക​പ്പി​ൽ ക​ളി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ക​ളി​ക്കാ​ർ വളരെ കുറവാണെന്ന് ത​നി​ക്ക​റി​യാ​മെ​ന്നും ശ​രി​ക്കും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും സ​ർ​പ്രീ​ത് പറഞ്ഞു. ഫിഫ ലോകകപ്പിന് യോ​ഗ്യ​ത നേ​ടി​യ​തോ​ടെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ ഇ​തി​നോ​ട​കം ത​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ബോ​ക്സി​ൽ മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്നു​ണ്ടെ​ന്നും അ​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും സ​ർ​പ്രീ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *