Your Image Description Your Image Description

കൊച്ചി: പരസ്ത്രീ ബന്ധം ഉന്നയിച്ച 88 വയസുള്ള ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 91 വയസുകാരനായ പുത്തൻകുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജീവിതസായാഹ്നത്തിൽ ഭാര്യയും ഭർത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹർജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എൻഎൻ കക്കാട് അവസാനനാളുകളിൽ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവിൽ ചേർത്തിരുന്നു. ഭാര്യയും ഭർത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *