Your Image Description Your Image Description

ജ്യോതിഷപ്രകാരം ഏപ്രിൽ 14 ന് മീനം രാശിയിൽ നാല് ​ഗ്രഹങ്ങൾ ഒന്നിച്ചെത്തും. ശനി, ബുധൻ, രാഹു, ശുക്രൻ എന്നീ ​ഗ്രഹങ്ങളാണ് മീനം രാശിയിൽ ഒന്നിച്ചെത്തുക. നാലു ​ഗ്രഹങ്ങൾ ഒരേ രാശിയിൽ സം​ഗമിക്കുന്നതോടെ ചതുർ​ഗ്രഹി യോ​ഗം രൂപപ്പെടും. പ്രധാനമായും മൂന്ന് രാശികൾക്ക് ചതുർ​ഗ്രഹി യോ​ഗം വലിയ നേട്ടങ്ങൾ നൽകും. വിഷു പിറക്കുന്നതോടെ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്ന രാശിജാതർ ആരൊക്കെയെന്ന് നോക്കാം…

മകരം: ചതുർ​ഗ്രഹി യോ​ഗത്തിന്റെ ഫലമായി മകരം രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസിൽ നിന്നും അപ്രതീക്ഷിത ലാഭം ലഭിക്കും. തൊഴിൽ രം​ഗത്ത് ശോഭിക്കാൻ കഴിയും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ശമ്പള വർധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. ഇവർക്ക് കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.

കുംഭം: കുംഭം രാശിജാതർക്ക് ചതുർ​ഗ്രഹി യോ​ഗത്തിന്റെ സ്വാധീനഫലമായി കർമ്മരംഗത്ത് ശോഭിക്കാൻ കഴിയും. സാമ്പത്തിക പുരോ​ഗതിയുണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. എല്ലാ മേഖലകളിലും ഇവർക്ക് വിജയം നേടാനാകും. പ്രതിസന്ധികൾ അകലും. ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.

മീനം: ചതുർ​ഗ്രഹി യോ​ഗം മീനം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികാഭിവൃദ്ധി നൽകും. ഇവർക്ക് ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ജോലിയിൽ വിജയം സ്വന്തമാക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

27 നക്ഷത്ര ജാതരുടെയും ഈ വർഷത്തെ സമ്പൂർണ വിഷുഫലം അറിയാം..

അശ്വതി: കൊല്ലവർഷം 1200മാണ്ടിൽ വിഷു പിറക്കുന്നത് അശ്വതി നക്ഷത്രജാതർക്ക് നേട്ടങ്ങളുമായാണ്. കർമ്മ മേഖലയിൽ ആ​ഗ്രഹങ്ങളെല്ലാം സഫലമാകും. മാനസികോല്ലാസത്തിനുള്ള അവസരങ്ങൾ വന്നുചേരും. സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കും. കുടുംബ ജീവിതം സംതൃപ്തി നിറഞ്ഞതാകും. സാമ്പത്തിക നില ഭദ്രമാകും.

ഭരണി: ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കും നല്ല വർഷമാണ് പിറക്കാൻ പോകുന്നത്. പ്രവർത്തന മേഖലയിൽ അം​ഗീകാരം ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങളുടെ വർഷമാണ്. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് വിദേശയാത്രകൾക്ക് യോ​ഗം കാണുന്നു. പ്രണയബന്ധത്തിലേർപ്പെടുന്നവർക്ക് അനുകൂലമായ സമയമാണ്.

കാർത്തിക: പുതുവർഷം കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ​ഗുണദോഷ സമ്മിശ്രമാണ്. രോഗബാധയിൽ നിന്നും അകന്നു നിൽക്കുവാൻ ശ്രദ്ധിക്കണം. വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടുന്നതാണ്. എന്നാൽ സാമ്പത്തിക ക്ലേശങ്ങൾക്കും സാ​ഹചര്യമുണ്ടാകാം. സർക്കാരിൽ നിന്നും നേട്ടങ്ങൾ / ആനുകൂല്യങ്ങൾ ഇവ പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ ഭവിക്കും. ചെറുപ്പക്കാർ ലക്ഷ്യബോധത്തോടെ കർമ്മവ്യാപൃതരാവും. ഗൃഹനിർമ്മാണം പൂർത്തീകരിച്ചേക്കും. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയും. കലാപരമായ സിദ്ധികൾക്ക് ബഹുജനങ്ങളിൽ നിന്നും അംഗീകാരം കൈവരുന്നതാണ്. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.

രോഹിണി: ആ​ഗ്രഹ സഫലീകരണത്തിന് ഇടയാക്കുന്ന വിഷുഫലമാണ് രോഹിണി നക്ഷത്രത്തിൽ ജനിച്ചവരെ കാത്തിരിക്കുന്നത്. ഭൗതിക സംതൃപ്തിക്കൊപ്പം ആത്മീയമായ സൗഖ്യവും പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണ്. എല്ലാ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. ന്യായമായ ആഗ്രഹങ്ങൾ മുഴുവനായും സഫലീകരിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, വേതന വർദ്ധനവ് ഇവയുണ്ടാവും. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതായിരിക്കും. തൊഴിൽ അന്വേഷകർക്കും അനുകൂല സമയമാണ്. സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും മുക്തനാവും. കർമ്മ മേഖലയിൽ പ്രാവീണ്യം തെളിയിക്കും.

മകയിരം: മകയിരം നക്ഷത്രജാതരെ സംബന്ധിച്ച് കാലം അത്ര നന്നായിരിക്കില്ല. പൈതൃക സ്വത്തുക്കൾ കൈമോശം വരാനിടയുണ്ട്. അതേസമയം പുതിയ ഭൂമി വാങ്ങാനും യോ​ഗമുണ്ട്. വരുമാനത്തിൽ കുറവ് സംഭവിക്കാം. ഏതുകാര്യവും വൈകി മാത്രമാവും ഫലവത്താവുക. വ്യപാരത്തിൽ ആദായം കുറയാനിടയുണ്ട്. ധനപരമായ അമളികൾ വരാനിടയുള്ളതിനാൽ കരുതലുണ്ടാവണം. അടുത്ത ബന്ധുക്കളുടെ വേർപാട് മനക്ലേശത്തിന് കാരണമാകുന്നതാണ്. വാഹനം, യന്ത്രം, അഗ്നി എന്നിവയുമായി ഇടപഴകുമ്പോൾ അതീവ ജാ​ഗ്രത പാലിക്കുക.

തിരുവാതിര: തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ നന്നായി ക്ലേശിക്കേണ്ട വർഷമാണ് പിറക്കാനിരിക്കുന്നത്. കർമ്മ മേഖലയിൽ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കാം. സ്നേഹബന്ധം ശിഥിലമാവാനിടയുണ്ട്. പണച്ചെലവ് അമിതമാവും. സുഹൃത്തുക്കളുമായി പിണങ്ങിയകലും. അകാരണമായി വിഷാദിക്കും. സ്വഭാവത്തിൽ ക്ഷോഭം മുന്നിട്ട് നിൽക്കും. എല്ലാരംഗത്തിലും സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി.

പുണർതം: പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് വിഷുഫലം ​ഗുണദോഷ സമ്മിശ്രമാണ്. കാര്യസാധ്യമുണ്ടാകുമെങ്കിലും നന്നായി പ്രയത്നിക്കേണ്ടി വരും. സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരാം. അതേസമയം, വിദ്യാർത്ഥികളെ സംബന്ധിച്ച് കാലം അനുകൂലമാണ്. പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവർ ജാ​ഗ്രത പാലിക്കണം. സുഹൃത്തുക്കൾക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതിന് പകരം സ്വന്തം കാര്യത്തിൽ ശ്രദ്ധിക്കാൻ ശീലിക്കണം.

പൂയം: പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് വിഷുഫലം അനുകൂലമാണ്. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. അവിവാഹിതർക്ക് കുടുംബ ജീവിതത്തിൽ പ്രവേശിക്കാനാവും. കിടപ്പു രോഗികൾക്ക് ആശ്വാസമുണ്ടാവാൻ സാധ്യത കാണുന്നു. പുതുവാഹനം വാങ്ങുന്നതാണ്. പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം സംജാതമായേക്കും.ദാമ്പത്യ സൗഖ്യം വർധിക്കും. ശത്രുക്കൾക്ക് മേൽ വിജയംവരിക്കാനാകും.

ആയില്യം: ആയില്യം നക്ഷത്രജാതർക്കും പുതുവർഷം നന്മകൾ നിറഞ്ഞതാകും. സാമ്പത്തിക നില ഭദ്രമാകും. ​ദീർഘകാലമായുള്ള ആ​ഗ്രഹങ്ങൾ സഫലമാകും. പൂർവിക സ്വത്തുക്കളിൽ നിന്നും ധനാ​ഗമ മാർ​ഗം തെളിയും. കർമ്മ മേഖലയിലും നേട്ടങ്ങളുണ്ടാകും. കുടുംബ ജീവിതം സംതൃപ്തി നിറഞ്ഞതാകും.

മകം: പുതുവർഷം പിറക്കുന്നത് മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് നന്മകളുമായാണ്. സാമ്പത്തികാഭിവൃദ്ധി, ഇഷ്ടജന സംസർ​ഗം, സന്താനലബ്ധി എന്നിവക്ക് യോ​ഗം കാണുന്നു. രോ​ഗപീഡയിൽ നിന്നും മുക്തി ലഭിക്കും. പഴയ സു​ഹൃത്തുക്കളെ കണ്ടുമുട്ടും. കർമ്മ മേഖലയിൽ അം​ഗീകാരം ലഭിക്കും. കുടുംബത്ത് സന്തോഷവും സമാധാനവും കളിയാടും.

പൂരം: പൂരം നാളിൽ ജനിച്ചവർക്ക് ധാരാളം നേട്ടങ്ങളും ഭൗതികസുഖങ്ങളുമുണ്ടാകുന്ന വർഷമാണ് പിറക്കാൻ പോകുന്നത്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പുതിയ വരുമാന മാർ​ഗങ്ങൾ തുറക്കും. തടസ്സങ്ങളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടന്നേക്കും. പുതിയ വീട് നിർമ്മിക്കാനാകും. കുടുംബ ജീവിതം സംതൃപ്തമായിരിക്കും. പ്രണയിനികൾക്കും നല്ല കാലമാണ്.

ഉത്രം: വിഷുഫലം അനുസരിച്ച് ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്കും വരുന്നത് സമ്പ​​ദ് സമൃദ്ധി നിറഞ്ഞ ഒരു വർഷമാണ്. ​ദാമ്പത്യ ജീവിതത്തിലെ വിള്ളലുകൾക്ക് പരിഹാരം കാണാനാകും. സഹോദരർക്കൊപ്പം കഴിഞ്ഞിരുന്ന മാതാപിതാക്കളെ സ്വന്തം ഭവനത്തിൽ കൊണ്ടുവന്ന് താമസിപ്പിക്കാനാവും. നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ രേഖകൾ/ആധാരം എന്നിവ തിരികെക്കിട്ടുന്നതാണ്. പൊതുവേ സമാധാനം അനുഭവപ്പെടും. അയൽതർക്കങ്ങൾ പരിഹരിക്കപ്പെടും.

അത്തം: വിഷുഫലം അത്തം നക്ഷത്രത്തിൽ ജനിച്ചവർക്കും അനുകൂലമാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം ലഭിക്കും.
ആത്മവിശ്വാസം വർധിക്കും. വിപണന തന്ത്രങ്ങൾ ഫലം കാണുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

ചിത്തിര: ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ അമിത ആത്മവിശ്വാസം ഒഴിവാക്കണം. അകാരണമായ ഭയം പിടിപെടാനും സാധ്യതയുണ്ട്. ബിസിനസിൽ തിരിച്ചടി നേരിട്ടേക്കാം. ഗൃഹനിർമ്മാണം പൂർത്തിയാക്കും. പിതൃ-പുത്ര ബന്ധം രമ്യമാവും. കുടുംബ ജീവിതം സംതൃപ്തി നിറഞ്ഞതാകും. സകുടുംബം വിനോദയാത്ര നടത്താനും സാധ്യതയുണ്ട്.

ചോതി: ചോതി നക്ഷത്രജാതരെ കാത്തിരിക്കുന്നത് ​ഗുണദോഷ സമ്മിശ്രമായ ഒരു പുതുവർഷമാണ്. പുതിയ വരുമാന മാർ​ഗങ്ങൾ തുറക്കും. സാമ്പത്തിക നില ഭ​​ദ്രമാകും. എന്നാൽ, കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉടലെടുത്തേക്കാം. ആരോ​ഗ്യ കാര്യങ്ങളിലും വലിയ ജാ​ഗ്രത പുലർത്തണം.

വിശാഖം: വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് കാലം അത്ര അനുകൂലമാകില്ല. മേലധികാരികളുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞേക്കില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. കൂട്ടുബിസിനസ്സുകൾ കരുതിയ പോലെ ആദായകരമാവില്ല. അതേസമയം, ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ആത്മവിശ്വാസത്തിന് കുറവു വരാം.

അനിഴം: വിഷുഫലം അനുസരിച്ച് അനിഴം നക്ഷത്രജാതർക്ക് വരാനിരിക്കുന്നത് അഭിവൃദ്ധിയുടെ കാലമാണ്. വിദ്യാഭ്യാസ മേഖലയിലും കർമ്മ മേഖലയിലും നേട്ടമുണ്ടാകും. കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അം​ഗീകാരം ലഭിക്കും. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. മക്കളുടെ കാര്യത്തിലുള്ള ചില ഉൽക്കണ്ഠകൾക്ക് വിരാമമാവും. സന്താനപ്രാപ്തിയില്ലാതെ വിഷമിക്കുന്നവർക്ക് ശുഭഫലങ്ങളുണ്ടാവും.

തൃക്കേട്ട: ധനാ​ഗമത്തിന് യോ​ഗം കാണുന്നു. ​ഗൃഹ​നിർമ്മാണം പൂർത്തിയാക്കും. പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന തൃക്കേട്ട നക്ഷത്രജാതർക്കും സമയം നല്ലതാണ്. ബിസിനസിൽ പുതിയ തന്ത്രങ്ങൾ വിജയം കാണും. കുടുംബ ജീവിതം സന്തോഷകരമാകും. ഉദ്യോഗസ്ഥരുടെ ഏകോപന സിദ്ധിയും സംഘാടന വൈഭവവും അഭിനന്ദിക്കപ്പെടും.

മൂലം: മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് വിഷു പിറക്കുന്നത് ഭാ​ഗ്യവുമായാണ്. കണ്ടകശനിയെ പോലും മറിക‍ടക്കാൻ കഴിയും. കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടാനാകും. കുടും​ബ ജീവിതം സമാധാനപൂർണമാകും. വിവാഹാലോചനകളിൽ അനുകൂല തീരുമാനമുണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കാലം അനുകൂലമാണ്.

പൂരാടം: വിഷുഫലം അനുസരിച്ച് പുതുവർഷം പൂരാടം നക്ഷത്രക്കാർക്ക് നേട്ടങ്ങളുടെ വർഷമാണ്. അതേസമയം, ജീവിതത്തിൽ കഠിനാധ്വാനം വേണ്ടിവരും. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനാകും. തൊഴിലിടത്തിൽ ആദരിക്കപ്പെടും. കടബാധ്യതകളിൽ നിന്നും കരകയറാനാകും. രോ​ഗശാന്തിക്കും സാധ്യതയുണ്ട്.

ഉത്രാടം: വിഷുഫലം അനുസരിച്ച് ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് പൊതുവെ നല്ല നാളുകളാണ് പുതുവർഷം കൊണ്ടുവരുന്നത്. പുതിയ കർമ്മ മേഖലകൾ കണ്ടെത്താനാകും. വീടുപണി പൂർത്തിയാക്കി താമസം ആരംഭിക്കാനാവും. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ ശ്രവിക്കും. സു​ഹൃത് ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.

തിരുവോണം: തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്കും പുതിയ വർഷം നേട്ടങ്ങളുടേതാണ്. സാമ്പത്തിക ക്ലേശങ്ങൾ അവസാനിക്കും. സ്വന്തമായ വരുമാന മാർഗങ്ങൾ കണ്ടെത്തും. ബന്ധുജന സംസർ​ഗത്തിന് യോ​ഗം. ഭൂമി, സ്വർണം ഇവയിൽ നിന്നും ആദായമേറും. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനാവും. ദാമ്പത്യസുഖം വർധിക്കും.

അവിട്ടം: വിഷുഫലം അവിട്ടം നക്ഷത്രജാതർക്ക് അത്ര നന്നല്ല. കർമ്മ മേഖലയിൽ ചില തിരിച്ചടികൾ നേരിടാം. ചതിക്കുഴികളെ കരുതിയിരിക്കുക. പലപ്പോഴും താൻ തന്നെ തനിക്ക് ശത്രുവാകുന്ന സ്ഥിതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആലസ്യം ഭവിക്കാം. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. കിടമത്സരങ്ങളിൽ ചെന്നു ചാടാതിരിക്കുക.

ചതയം: ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് പുതുവർഷം അത്ര നല്ല അനുഭവങ്ങളാകില്ല പ്രദാനം ചെയ്യുക. സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടി വരും. അതേസമയം, പുതിയ വരുമാന മാർ​ഗങ്ങൾ കണ്ടെത്താനും കഴിയും., കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തേക്കാം. പാരമ്പര്യചികിത്സകൾ ഫലവത്താകുന്നതാണ്. വീട്ടിലെ മുതിർന്നവരുടെ ആരോ​ഗ്യകാര്യങ്ങളിൽ ജാ​ഗ്രത പുലർത്തണം.

പൂരൂരുട്ടാതി: പൂരൂരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്കും കാലം അനുകൂലമല്ല. സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കാൻ ബുദ്ധിമുട്ടും. ചെയ്യുന്ന ജോലികൾക്ക് പോലും കൂലി ലഭിക്കാത്ത സാ​​ഹചര്യം സംജാതമാകും. സാമ്പത്തികമായി വളരെ കരുതൽ വേണം. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. കർമ്മ മേഖലയിൽ ചില തിരിച്ചടികളെ കരുതിയിരിക്കണം.

ഉത്രട്ടാതി: വിഷു പിറക്കുന്നതോടെ ഉത്രട്ടാതി നക്ഷത്രജാതരുടെ കഷ്ടതകൾക്ക് അറുതിയായി തുടങ്ങും. കർമ്മ മേഖലയിൽ കഴിവ് തെളിയിക്കാനാകും. സ്വന്തം വാക്കുകളും നിലപാടുകളും ഒപ്പമുള്ളർ സ്വീകരിക്കുന്നതാണ്. കുടുംബത്തിൽ ശാന്തിയും സമാധാനവും കളിയാടും. പങ്കാളിയുടെ ഉറച്ച പിന്തുണയുണ്ടാകും.

രേവതി: രേവതി നക്ഷത്രത്തിൽ ജനിച്ചവർക്കും വരാനിരിക്കുന്നത് നല്ലകാലം തന്നെയാണ്. കർമ്മരംഗത്ത് വളർച്ച പ്രകടമാവും. വ്യവഹാരങ്ങളിൽ വിജയിക്കാനാകും. വിവാ​ഹത്തിന് ശ്രമിക്കുന്നവർക്കും കാലം അനുകൂലം. സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പുലർത്തണം. അം​ഗീകാരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *