Your Image Description Your Image Description

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. കൊ​ച്ചി സി​ബി​ഐ യൂ​ണി​റ്റി​നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത്. കെ.​എം.​എ​ബ്ര​ഹാം വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2015-ലാ​ണ് ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. 2015-ൽ ​ധ​ന​വ​കു​പ്പി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കെ.​എം.​എ​ബ്ര​ഹാം. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ.എം എബ്രഹാം. സംസ്ഥാന വിജിലൻസ് കെ.എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക് നീങ്ങാൻ കാരണവും ഈ അന്വേഷണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *