Your Image Description Your Image Description

മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയാണ് ബസൂക്ക എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ബസൂക്കയില്‍ വ്യത്യസ്‍ത ലുക്കുകളിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് മികച്ച അഭിപ്രായമുണ്ടായതില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി.

അതേസമയം സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നിസാണ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും ബസൂക്കയ്‍ക്കുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിമേഷ് രവി ആണ് നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് നേരത്തെ പ്രതികരിച്ച്.

Leave a Reply

Your email address will not be published. Required fields are marked *