Your Image Description Your Image Description

പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. പുതിയ നയം നിലവിൽ വരുന്നതോടെ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളും ഡീസൽ, സി.എൻ.ജി ഓട്ടോറിക്ഷകളും നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇത് വൈദ്യുത വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ വായുമലിനീകരണം കുറക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് അവതരിപ്പിച്ചതാണെന്ന് സർക്കാർ അറിയിച്ചു.

2026 ഓഗസ്റ്റ് 15 മുതൽ ഫോസിൽ ഇന്ധനം (പെട്രോൾ, ഡീസൽ,സി.എൻ.ജി) ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. പുതിയ നയത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമല്ല, സ്വകാര്യ കാറുകൾക്കും നിയന്ത്രണ നിർദ്ദേശങ്ങളുണ്ട്. രണ്ട് കാറുകളുടെ ഉടമ മൂന്നാമതൊരു വാഹനം കൂടി വാങ്ങണമെങ്കിൽ അത് വൈദ്യുത വാഹനമായിരിക്കണമെന്ന് പുതിയ നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ ഈ നിർദ്ദേശവും ഡൽഹി നിവാസികൾ പാലിക്കേണ്ടി വരും.

പത്ത് വർഷത്തിലധികം പഴക്കമുള്ള എല്ലാ സി.എൻ.ജി ഓട്ടോറിക്ഷകളും വൈദ്യുതിയിലേക്ക് മാറ്റേണ്ടിവരും. അതായത് ഇനി മുതൽ അത്തരം പഴയ ഓട്ടോകളിൽ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമുള്ള ഇ.വി കൺവേർഷൻ കിറ്റ് ഘടിപ്പിക്കേണ്ടിവരും. ഇത് ചരക്ക് വാഹനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കും ബാധകമാണെന്ന് പുതിയ നിയമത്തിൽ പരാമർശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *