Your Image Description Your Image Description

സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 3 /2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്‌സി ബിരുദം നേടിയവരായിരിക്കണം.

അവസാന തീയതി മെയ് 22. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താല്പര്യമുള്ളവരും പരീക്ഷ എഴുതേണ്ടതാണ്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.

Leave a Reply

Your email address will not be published. Required fields are marked *