കണ്ണൂര്‍: സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് എക്സിറ്റ്പോളുകൾ തെളിയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന പരസ്യ പ്രഖ്യാപനത്തിന്‍റെ ഉള്ളറകളാണ് സർവ്വെ തെളിയിക്കുന്നത്. ഞങ്ങൾക്ക് ജനങ്ങളിലാണ് വിശ്വാസം. എൽഡിഎഫിന് യാതൊരു ഉത്കണ്ഠയും ഇല്ല. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യതയുള്ളയാൾ പിണറായി വിജയൻ ആണെന്നാണ് സർവെകൾ പറയുന്നത്. ഞങ്ങൾ ജയിക്കുമെന്ന് പറയാൻ കഴിയാത്ത ചില ആളുകൾ രഹസ്യമായി പറയുകയാണ്. അതാണ് എക്സിറ്റ് പോളിന്‍റെ ഉള്ളടക്കമെന്നും ഗോവിന്ദൻ പരിഹസിച്ചു.
എക്സിറ്റ് പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. അന്ന് ശൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നു. അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നുവെന്ന് എൽഡിഎഫ് കൺവീനര്‍ ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇത്തവണത്തേത് സ്വീകരിക്കാനാവില്ല. വസ്തുത വിരുദ്ധമായ കാര്യങ്ങളുണ്ട്. ഇത് യഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ ഭരണ വിരുദ്ധ വികാരമില്ല മാധ്യമ സൃഷ്ടിമാത്രമാണ്. എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണ്.
ഭരണ തുടർച്ച ഉണ്ടാകും. എത്ര സീറ്റ് എൽഡിഎഫിനെന്ന് പ്രവചിക്കാൻ ഞാനില്ല. പാർട്ടിക്ക് വിശകലനമുണ്ട് അത് പുറത്ത് പറയാനാവില്ല . ഭരണ മാറ്റം എന്തിന്? ഭരണമാറ്റം വേണം എന്ന് പറയുന്നവർ എന്തിൻ്റെ അടിസ്ഥാനത്തിൽ വേണം എന്നത് വിശദമാക്കണം. എക്സിറ്റ് പോൾ കണക്ക്കൂട്ടലിൽ തെറ്റ് വരും . എന്നാൽ 100 ശതമാനം തെറ്റ് എന്ന് താൻ പറയുന്നില്ല. ജനവിധി മാനിക്കും എല്ലാം നാലാം തീയതി അറിയാം. ജയിക്കും മുൻപ് മുഖ്യമന്ത്രി ചർച്ച ജനാധിപത്യത്തെ അപമാനിക്കുന്നത്. ജനവിധിയെ മാനിക്കാതെയാണ് കോൺഗ്രസിന്‍റെ മുഖ്യമന്ത്രി ചർച്ച . കോഴിക്കോട് എൽഡിഎഫ് മുന്നേറ്റമുണ്ടാകും . താനും ജയിക്കും. ന്യൂനപക്ഷ ഏകീകരണം ഉണ്ടായില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
