Your Image Description Your Image Description

ബീജിംഗ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യാന്തര തലത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് പ്രൈമറി, സെക്കന്‍ഡറി തലങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ചൈന. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ പ്രാഥമിക- ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലും എഐ സംബന്ധിച്ച പാഠങ്ങള്‍ നിര്‍ബന്ധമാക്കും. വര്‍ഷത്തില്‍ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള വിഷയങ്ങളുടെ ഭാഗമായോ പ്രത്യേകമായോ പഠിപ്പിക്കാം.

എഐയില്‍ ലോകത്തിന്റെ ഭാവിയായി മാറാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശം. ദൈനംദിന ജീവിതത്തില്‍ എഐയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. ഇതിനായി സ്‌കൂളുകളെ പ്രാപ്തമാക്കാന്‍ ദേശീയ പദ്ധതി തയ്യാറാക്കുകയാണ്. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന നീക്കങ്ങള്‍ നടത്തുന്നതോടെ, എഐ വിദ്യാഭ്യാസം ലോകമെമ്പാടും വലിയ പ്രാധാന്യമുള്ള വിഷയമായി മാറും

പദ്ധതികള്‍

2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ എഐ പഠനം നിര്‍ബന്ധം. വര്‍ഷത്തില്‍ എട്ട് മണിക്കൂര്‍ എങ്കിലും എഐ പഠിച്ചിരിക്കണം. ചെറിയ കുട്ടികള്‍ക്ക് ഗെയിമുകളിലൂടെയും ലളിത പ്രോജക്ടുകളിലൂടെയും പഠനം. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഡിംഗ്, ഐ എത്തിക്‌സ് തുടങ്ങിയ പാഠ്യവിഷയങ്ങള്‍. ചൈനയുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവത്തിനാണ് പുതിയ നയം വഴിവെക്കുക. വിദ്യാര്‍ത്ഥികളെ ഭാവിയിലെ എഐ കേന്ദ്രീകൃത ലോകത്തിനായി തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *