Your Image Description Your Image Description

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്‍റെ വില വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇത് ഐഫോൺ 16 നേക്കാൾ വിലയേറിയതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.

ഈ പുതിയ ഫോണിന് 6.6 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയും 200 MP പ്രധാന ക്യാമറയും 12 MP സെക്കൻഡറി ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സീരീസിലെ മറ്റ് മോഡലുകളെ പോലെ തന്നെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും 12 GB റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഇത് പിന്തുണയ്ക്കുന്നു

ഇതിന്റെ വില 1,361 യൂറോ (ഏകദേശം 1,27,900 രൂപ) മുതൽ ആരംഭിക്കാം എന്നാണ് റിപ്പോർട്ടുകൾ. 256 ജി ബി, 512 ജി ബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്‍റെ 256 GB മോഡലിന് 1,380 യൂറോ (ഏകദേശം 1,28,200 രൂപ) വില വരാൻ സാധ്യതയുണ്ട്. അതേസമയം ഉയർന്ന പതിപ്പിന് 1,490 യൂറോ (ഏകദേശം 1,40,000 രൂപ) വില വരാം.

സാംസങ്ങിന്റെ ഏറ്റവും സ്ലിം ആയ ഫോണായിരിക്കും ഗാലക്‌സി എസ് 25 എഡ്ജ് എന്നാണ് റിപ്പോർട്ടുകൾ. വെറും 5.8 എം എം കനമേ ഇതിന് ഉണ്ടാകുകയുള്ളൂ. ഇതിൽ 3,900 എം എ എച്ച് ബാറ്ററിയും 25 W ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗും വാഗ്ദാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *