Your Image Description Your Image Description

വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തി. മേടം ഒന്നാണ് വിഷു ദിനമായി മലയാളികൾ ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കൈനീട്ടവും, വിഷുക്കോടിയും വിഷു സദ്യയുമായി ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിൽ 14 തിങ്കൾ (1199 മേടം 1) യാണ് ഇത്തവണത്തെ വിഷു. തലേന്ന് വൈകീട്ട് മുതൽ തന്നെ പടക്കം പൊട്ടിച്ച് തുടങ്ങുന്ന ആഘോഷങ്ങൾ കോടിയുടുത്ത് കൈനീട്ടം നൽകി സന്തോഷകരമായാണ് മലയാളികൾ കൊണ്ടാടുക.
ഏറ്റവും സന്തോഷത്തോടെയും പ്രതീക്ഷയോടെയും വിഷു ആഘോഷിക്കുന്ന വേളയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിഷു ആശംസകൾ കൈമാറുന്നതും പതിവാണ്. ഇത്തവണത്തെ വിഷുവിന് വാട്സാപ്പ് സ്റ്റാറ്റസുകളായും സന്ദേശങ്ങളായും കൈമാറാവുന്ന വിഷു ആശംസകൾ വായിക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
കണിക്കൊന്നപോലെ നിങ്ങളുടെ ജീവിതവും തിളങ്ങട്ടെ… വിഷു ആശംസകള്‍..

കൈനിറയെ കൈ നീട്ടവും മനം നിറയെ വിഷു ഓര്‍മ്മകളുമായി ഈ ദിനം നിങ്ങളില്‍ ഐശ്വര്യം നിറക്കട്ടെ…
സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം, സമ്പത്ത് എന്നിവ ഈ വർഷം മുഴുവൻ ലഭിക്കട്ടെ, എല്ലാവര്‍ക്കും വിഷു ആശംസകള്‍…

പൊന്നണിഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നയുമായി വിഷുപ്പുലരിയില്‍ മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്‍ക്കും നന്മയുടെയും സ്‌നേഹത്തിന്‍റെയും വിഷു ആശംസകള്‍.

ജീവിത്തില്‍ പുത്തന്‍ പ്രതീക്ഷകളും സന്തോഷങ്ങളും കണ്ടെത്താനാകട്ടെ, വിഷു ആശംസകള്‍…

പുതുവര്‍ഷാരംഭത്തില്‍ പുതിയ തുടക്കം കുറിക്കാന്‍ അവസരം ലഭിക്കട്ടെ, വിഷു ആശംസകള്‍

ഈ വിഷു നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷങ്ങള്‍ നല്‍കട്ടെ, ആശംസകള്‍

ഈ വിഷുക്കണിപോലെ നിങ്ങളുടെ ഹൃദയവും തിളങ്ങട്ടെ, ആശംസകള്‍

ഈശ്വരന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമൃദ്ധിയും സന്തോഷവും നല്‍കട്ടെ, വിഷു ആശംസകള്‍…

വിഷുവിന്‍റെ സന്തോഷം ഐശ്വര്യവും വര്‍ഷംമുഴുവനും അനുഭവിക്കാന്‍ ഭാഗ്യമുണ്ടാകട്ടെ, ആശംസകള്‍

നന്മയുടെ ലോകത്തേക്ക് കണ്‍തുറക്കൂ, എല്ലാവര്‍ക്കും സ്‌നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും വിഷു ആശംസകള്‍

ഈ വിഷു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ, വിഷു ആശംസകള്‍

നിങ്ങള്‍ക്കും കുടുംബത്തിനും സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും വിഷു ആശംസിക്കുന്നു..

നിങ്ങള്‍ക്ക് എല്ലാ നന്മയും സമാധാനവും ഉണ്ടാകട്ടെ, വിഷു ആശംസകള്‍…

ഈ പുതുവര്‍ഷ പുലരി, നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാനുള്ള തുടക്കമാകട്ടെ.. വിഷു ആശംസകള്‍..

സന്തോഷകരവും ഐശ്വര്യപൂര്‍ണ്ണവുമായ വിഷു ആശംസിക്കുന്നു.

നിങ്ങള്‍ക്കും കുടുംബത്തിനും വിഷു ആശംസകള്‍… വര്‍ഷം മുഴുവനും നല്ല ആരോഗ്യവും സന്തോഷകരമായ ജീവിതവും ആസ്വദിക്കാൻ കഴിയട്ടെ

സന്തോഷത്തോടെയും സമൃദ്ധിയോടേയും ജീവിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും വിഷുദിനാശംസകള്‍

ഇനിയുള്ള നിങ്ങളുടെ നാളുകള്‍ സന്തോഷത്തിന്‍റെ ദിനങ്ങളായിരിക്കട്ടെ, വിഷു ആശംസകള്‍

ഭൂതകാലത്തിന്‍റെ എല്ലാ കയ്പുകളും മറന്ന് ഭാവിയില്‍ സുദിനങ്ങളുണ്ടാവട്ടെ.. ഏവര്‍ക്കും വിഷു ആശംസകള്‍..

പ്രിയപ്പെട്ടവർക്കൊപ്പം മനോഹരമായ നാളുകള്‍ ആശംസിക്കുന്നു, വിഷു ആശംസകള്‍…

പ്രിയപ്പെട്ടവരോടൊപ്പം എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടാകട്ടെ, വിഷു ആശംസകള്‍.

ഈ വര്‍ഷം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെ ദിനങ്ങളാകട്ടെ വിഷു ആശംസകള്‍…

വിഷുക്കണിപോലെ, ഇനിയുള്ള നാളുകള്‍ ശുഭകരമായ കാഴ്ചയോടെ ആരംഭിക്കട്ടെ, ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *