Your Image Description Your Image Description

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുംബൈയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചു. ഇതിന് എംഐഡിഎസ് (മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ) എന്നാണ് പേര് നൽകിയിരിക്കുന്നത്. കമ്പനിയുടെ കാണ്ടിവാലി പ്ലാന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അതേസമയം പുതിയ സ്റ്റുഡിയോയുടെ വലിപ്പം ഇരട്ടിയായതായും നൂറിലധികം ഡിസൈൻ ജീവനക്കാർക്ക് ജോലി നൽകുന്നതായും കമ്പനി അവകാശപ്പെട്ടു. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലായിരിക്കും കമ്പനിയുടെ വാഹനങ്ങളുടെ രൂപകൽപ്പന നടക്കുക.

മഹീന്ദ്രയുടെ വളർന്നുവരുന്ന ഓട്ടോ ബിസിനസുകളുടെയും ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽഎംഇ) ഡിവിഷൻ പോലുള്ള പുതിയ ബിസിനസുകളുടെയും വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് ഈ അപ്‌ഗ്രേഡ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ചെറിയ വാണിജ്യ വാഹനങ്ങളും ചെറിയ ട്രാക്ടറുകളും ബ്രാൻഡഡ് ട്രക്കുകളും ബസുകളും രൂപകൽപ്പന ചെയ്യാനുള്ള കഴിവ് ഈ സ്റ്റുഡിയോയ്ക്ക് ഉണ്ട്. ഇന്നത്തെ കാലത്തിന് ആവശ്യമായ എല്ലാ ഡിസൈൻ സവിശേഷതകളും ഈ പുതിയ സ്റ്റുഡിയോയ്ക്ക് ഉണ്ടെന്ന് മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ മേധാവി അജയ് ശരൺ ശർമ്മ ഓട്ടോകാർ ഇന്ത്യയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *