Your Image Description Your Image Description

ന്യൂഡൽഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഞായറാഴ്ച രാത്രിയായിരുന്നു ക്രൂരമായ സംഭവം. പെണ്‍കുട്ടിയെ പല തവണ കുത്തിപ്പരിക്കേല്‍പ്പിച്ച 20 കാരനായ യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇരുവരും വർഷങ്ങളായി പരിചയമുള്ളവരായിരുന്നു. എന്നാൽ, വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. കഴുത്തിന് കുത്തേറ്റ പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിക്രമത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നത് കാണാം. സ്വയം കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ ബോധരഹിതനായി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് ചുറ്റും ആളുകള്‍ കൂടി സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് പ്രതി പെണ്‍കുട്ടിയെ കുത്തിയ കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതികരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *