Your Image Description Your Image Description

കല്യാണമോ വീട്ടുകൂടലോ, ആഘോഷമെന്തുമായിക്കൊള്ളട്ടെ ആഹാരമാണ് താരം! ഇപ്പോഴത്തെ ആഘോഷവേളകളില്‍ ഭക്ഷണത്തിനു വേണ്ടി എത്ര പൈസ ചിലവാക്കാനും ആളുകൾ തയ്യാറാണ്. മറ്റുള്ളവരുടെ മുന്നിൽ വിലയിടാനുള്ള ഒരു മാർഗമായിട്ടാണ് ഇപ്പോൾ ഇതിനെ കാണുന്നത്. ഓരോ ദിവസം കഴിയും തോറും വ്യത്യസ്തതകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനൊക്കെയുണ്ടാകുന്ന അധിക ചിലവുകളൊന്നും ആർക്കും ഒരു പ്രശ്നമേ അല്ല. തങ്ങളുടെ കുടുംബത്തിന്റെയും പ്രൗഢി കാണിക്കുന്ന ഒന്നായിട്ടാണ് ഇപ്പോൾ ഇതിനെ ആളുകൾ നോക്കി കാണുന്നത്. ഭക്ഷണം പല രീതിയിലാണ് ഇപ്പോൾ വിളമ്പാറുള്ളത്.

സ്വയം വിളമ്പുന്ന ബുഫെ രീതിയും ഇപ്പോള്‍ സാധാരണമാണ്. ബുഫെയ്ക്കു പുറമേ റസ്റ്ററന്റ് മാതൃകയിലുള്ള മെനുവും ഇപ്പോള്‍ അതിഥികള്‍ക്ക് ലഭിക്കും. ആഘോഷങ്ങള്‍ക്ക് ആരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള പലതരം വിഭവങ്ങള്‍ ഉള്ളപ്പോള്‍ കലോറിയും പ്രോട്ടീനും നോക്കി ഭക്ഷണം കഴിക്കുന്നവര്‍ ആകെ പെട്ട് പോകും. എന്നാല്‍ മെനുവില്‍ ഓരോ ഭക്ഷണത്തിന്റെയും കലോറി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ?

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് താന്‍ അടുത്തിടെ പങ്കെടുത്ത വിവാഹ ആഘോഷത്തിലെ ഈ വ്യത്യസ്ത മെനു പങ്കുവെച്ചത്. കലോറിയ്ക്കു പുറമേ സസ്യാഹാരവും സസ്യേതര ഭക്ഷണവും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ജിമ്മില്‍ പോകുന്നവരുടെ സ്വപ്ന തുല്യമായ മെനുവാണിതെന്നും കഴിക്കുന്ന ഭക്ഷണത്തെ പറ്റി ധാരണയുണ്ടാകുന്നത് നല്ലതാണെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്.

എന്നാൽ ഇത് വഴി പണി കിട്ടുന്നത് ആഘോഷങ്ങൾക്ക് പോകുമ്പോൾ വലിച്ചുവാരി കഴിക്കാം ഡയറ്റ് ഒക്കെ പിന്നെ എന്ന ചിന്തിക്കുന്നവർക്കാണ്. അങ്ങനെ ഉള്ളവർക്ക് ഈ മെനു കാണുമ്പോൾ സമാധാനമായി ഒന്നും കഴിക്കാനും പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *