Your Image Description Your Image Description

മിക്ക വീടുകളിലും വളർത്ത് മൃഗങ്ങൾ ഉണ്ടാകും. ഓരോ മൃഗങ്ങൾക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. അരുമ മൃഗമായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് നായയെ ആയിരിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നായകൾക്ക് ഒരുപാടിഷ്ടമാണ്. നായകൾക്ക് അതിന്റെ ഇനവും സ്വഭാവവും അനുസരിച്ചാണ് പരിചരണം നൽകേണ്ടത്. ചില ഇനം നായകൾക്ക് ഒറ്റക്കിരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല, എപ്പോഴും അടുത്ത് ആരെങ്കിലും വേണം. അങ്ങനെ സ്വഭാവമുള്ള നായകൾ ഇവയാണ്.

ബോർഡർ കോളിബോർഡർ: കോളികൾ വളരെ ബുദ്ധിമാന്മാരും ജോലി ചെയ്യാൻ ഇഷ്ടപെടുന്നവരുമാണ്. എന്നാൽ ഇവയ്ക്ക് നന്നായി ശ്രദ്ധയും കളി സമയവും ആവശ്യമാണ്. ഒറ്റക്കായാൽ സങ്കടപ്പെട്ടിരിക്കാറുമുണ്ട് ഈ ഇനം നായകൾ.
ബിച്ചോൺ ഫ്രൈസ്: കാണാൻ ക്യൂട്ടും മനോഹരവുമാണ് ബിച്ചോൺ ഫ്രൈസ്. ഇവ മനുഷ്യരോട് വളരെയധികം കൂട്ടുകൂടുന്ന ഇനമാണ്. അതിനാൽ തന്നെ ഈ ഇനം നായകൾ എപ്പോഴും അടുത്ത് ആരെങ്കിലുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
ലാബ്രഡോർ റിട്രീവർ: എപ്പോഴും ഉത്സാഹവാനായി ഇരിക്കുന്ന ഇനമാണ് ലാബ്രഡോർ റിട്രീവർ. മനുഷ്യരോട് വളരെ അടുപ്പവും സ്നേഹവുമുള്ള ഇനമാണിത്. എന്നാൽ ഒറ്റക്കിരിക്കാൻ ഇവ താല്പര്യപ്പെടുന്നില്ല. അധിക നേരം ഒറ്റക്കിരിക്കുമ്പോൾ സങ്കടം ഉണ്ടാവുകയും ഉത്ഘണ്ഠപ്പെടുകയും ചെയ്യുന്നു.
പാപ്പില്ലൺ: കാഴ്ച്ചയിൽ ചെറുതാണെങ്കിലും നല്ല ഊർജ്ജസ്വലതയുള്ള നായയാണ് പാപ്പില്ലൺ. എപ്പോഴും മനുഷ്യരോട് അടുപ്പത്തോടെ നിൽക്കുകയും എല്ലാ കാര്യങ്ങളിലും പങ്കുകൊള്ളാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇവയെ ഒറ്റക്കിരുത്താൻ പാടില്ല.
പോമെറേനിയൻ: പോമെറേനിയൻ ചെറുതാണെങ്കിലും അവയിൽ ജീവനും സ്നേഹവും എപ്പോഴും നിറഞ്ഞുനിൽക്കുന്നു. അവ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. എപ്പോഴും ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് പോമെറേനിയൻ ഇനം നായകൾ. അതുകൊണ്ട് തന്നെ ഈ വളർത്തു മൃഗത്തെ ഒറ്റക്കാക്കരുത്.
കവലിയർ കിംഗ് ചാൾസ് സ്‌പാനിയെൽ: കവലിയർ ഇനം നായകൾ എപ്പോഴും ശാന്തസ്വഭാവവും സ്നേഹവുമുള്ളവരാണ്. അവരുടെ മനുഷ്യരുടെ അടുത്ത് നിന്നും മാറി നിൽക്കാൻ ഈ നായകൾ ഇഷ്ടപ്പെടുന്നില്ല. എപ്പോഴും ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ഇനം നായകളാണ് കവലിയാറുകൾ.

Leave a Reply

Your email address will not be published. Required fields are marked *