Your Image Description Your Image Description

പു​ന​ലൂ​ർ: 12 വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് ചി​റ്റാ​ർ പ​ള്ളി​ന​ട​യി​ൽ വീ​ട്ടി​ൽ ജെ​യ് മോ​നെ (42) ആ​ണ് പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി സ്പെ​ഷ​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് ടി.​ഡി. ബൈ​ജു ശി​ക്ഷി​ച്ച​ത്.

ആ​ര്യ​ങ്കാ​വി​ൽ മാ​താ​വി​നോ​ടൊ​പ്പം ക​ഴി​ഞ്ഞ പെ​ൺ​കു​ട്ടി​യെ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2016 ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം എ​ട്ട് മാ​സം ക​ഠി​ന ത​ട​വും പ്ര​തി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും വി​ധി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *