Your Image Description Your Image Description

ജ്യോതിഷപ്രകാരം ഇന്ന് അഞ്ച് രാശിജാതർക്ക് വലിയ വിശേഷപ്പെട്ട ദിവസമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ചന്ദ്രൻ ചിങ്ങം രാശിയിലും ആയില്യം നക്ഷത്രത്തിലുമാണുള്ളത്. അതേസമയം, ചൊവ്വ കർക്കിടകത്തിൽ സഞ്ചരിച്ച് ചന്ദ്രനിൽ പന്ത്രണ്ടാം ഭാവത്തിൽ സ്ഥിതിചെയ്യുമത്രെ. ഇതോടെ അഞ്ച് രാശികളിൽ ജനിച്ചവർക്ക് സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും സൃഷ്ടിക്കപ്പെടും. മേടം, ചിങ്ങം, കന്നി, വൃശ്ചികം, മീനം രാശികളിൽ ജനിച്ചവർക്കാണ് ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും രൂപപ്പെടുന്നത്. ഈ രാശികളിൽ ജനിച്ചവർക്ക് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

മേടം: മേടം രാശിക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. അധിക വരുമാനം നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലി തേടുന്നവർക്ക് അനുകൂല സമയം.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. വരുമാനം വർധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. പുതിയ വാഹനം വാങ്ങാൻ സാധ്യത.

കന്നി; കന്നി രാശിക്കാർക്ക് പുതിയ പദ്ധതികളിൽ വിജയമുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. പ്രൊഫഷണൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകും.

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ മേലുദ്യോഗസ്ഥർ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. ലാഭകരമായ അവസരം ലഭിക്കും.

മീനം: മീനം രാശിക്കാർക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *