സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരത്തും മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലും കോഴിക്കോടുമാണ് അപകടത്തിൽ നാലുപേർ മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ മതിലിൽ ഇടിച്ച് കയറിയാണ് യുവാവ് മരിച്ചത്.
കഠിനംകുളം മരിയനാട് സ്വദേശി ക്രിസ്തുദാസാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുദാസിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് നിലവിൽ ചികിത്സയിലാണ്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേരി സ്വദേശി ജസീൽ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കാവന്നൂർ സ്വദേശി ശഹബാസിന് ഗുരുതരമായി പരിക്കേറ്റു. കുന്നമംഗലം ഒൻപതാം വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ആണ് അപകടത്തിൽ പെട്ടവർ. മൈസൂർ കോഴിക്കോട് ബസ് ആണ് ഇവരെ ഇടിച്ചത്.