Your Image Description Your Image Description

കോഴിക്കോട്: വാഹന പരിശോധയ്ക്കിടെ കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കൾ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു വന്നപ്പോഴായിരുന്നു പോലീസ് ഇവരുടെ വാഹനത്തിന് കൈ കാണിച്ചത്. മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ വന്നത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഥാര്‍ അപകടകരമായ രീതിയിൽ ഓടിച്ച് മുന്നോട്ടുപോവുകയായിരുന്നു. ഇവരെ പിന്തുടർന്ന പോലീസ് ഭട്ട് റോഡ് റെയിവേ ഗേറ്റിന് അടുത്ത് വെച്ചാണ് പ്രതികളെ പിടിക്കൂടിയത്.

യുവാക്കൾ മുൻപും മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഷിനാസിനെിതരെ വയനാട്ടിലെ നൂൽപ്പുഴ, കൽപ്പറ്റ, മേപ്പാടി, അമ്പലവയൽ സ്റ്റേഷനുളിൽ കേസുണ്ട്. 2024ൽ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *