Your Image Description Your Image Description

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കൂലിയുടെ റിലീസ് തീയതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഇതോടെ അയാൻ മുഖർജിയുടെ ഹൃതിക് റോഷനും ജൂനിയർ എൻ‌ടി‌ആറും അഭിനയിക്കുന്ന വാർ 2 യുമായി ചിത്രം ക്ലാഷിന് ഒരുങ്ങുകയാണ്.

ദേവാ വരാര്‍ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മോണോക്രോം പോസ്റ്ററില്‍ വിസില്‍ അടിക്കുന്ന രജനിയെ കാണാം. അതേ സമയം വാര്‍ 2 നേരത്തെ ആഗസ്റ്റ് 14ന് എത്തും എന്ന് പ്രഖ്യാപിച്ച സിനിമയാണ്. ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്. ഹൃതിക് റോഷന് പരിക്ക് പറ്റിയതിനാല്‍ ഇത് മെയ് മാസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് കൂലി. സ്വര്‍ണ്ണക്കടത്ത് പാശ്ചത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. കൂലിയിൽ ഉപേന്ദ്ര, അക്കിനേനി നാഗാർജുന, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *