Your Image Description Your Image Description

ഹ്യൂണ്ടായ് ഹൈഡ്രജൻ പവർട്രെയിനിയിൽ രണ്ടാം തലമുറയിലെ നെക്‌സോ എസ്.യു.വി പ്രദർശിപ്പിച്ചു. 2024ൽ അവതരിപ്പിച്ച പ്രൊഡക്ഷൻ മോഡലാണിത്. ഇത് ആദ്യ ജനറേഷൻ നെക്‌സോയെ അപേക്ഷിച്ച് 40 ബി.എച്ച് .പി അധിക കരുത്തോടെ 204 ബി.എച്ച്.പി പവറും 45 എൻ.എം അധിക ടോർക്കോട് കൂടെ 350 എൻ.എം പീക് ടോർക്കും ഉല്പാദിപ്പിക്കുന്നതോടൊപ്പം 700 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.8 സെക്കന്റ് മാത്രമാണ് വാഹനമെടുക്കുന്നത്. ആദ്യ മോഡലിന് ഇത് 9.2 സെക്കന്റായിരുന്നു. വാഹനത്തിൽ 6.69 കിലോഗ്രാമിന്റെ ഒരു ഹൈഡ്രജൻ ടാങ്കും സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച മോഡലിൽ തന്നെയാണ് പുതിയ പ്രൊഡക്ഷൻ മോഡലും. എച്ച്.ടി.ഡബ്ല്യു.ഒ (ഹൈഡ്രജൻ ഫോർ ഹ്യൂമാനിറ്റി) മുൻ, പിൻ ലൈറ്റുകൾ നൽകിയിരിക്കുന്നു. കൂടാതെ ‘എച്ച്’ ആകൃതിയുള്ള പാനലുകളുള്ള ബംബറാണ് വാഹനത്തിന്, അതിൽ സിൽവർ ഫിനിഷും നൽകിയിരിക്കുന്നു. ഒ.ആർ.വി.എമ്മിന്റെ സ്ഥാനത്ത് കാമറകളാണ് നൽകിയിരിക്കുന്നത്. 18 ഇഞ്ചിന്റെ ഒരു അടിപൊളി അലോയ്‌വീലും വാഹനത്തിനുണ്ട്. ആറ് നിറങ്ങളിൽ ലഭ്യാമാകുന്ന വാഹനത്തിന് മൂന്ന് കോട്ട് പെയിന്റ് നൽകിയിട്ടുണ്ട്. വീൽബേസിലും വാഹനത്തിന്റെ ഉയരത്തിലും മാത്രമാണ് ആദ്യ തലമുറയോട് കൂട്ട്പിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *