Your Image Description Your Image Description

തളിപ്പറമ്പ് 220 കെ വി സബ്‌സ്റ്റേഷൻ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി പഴയ 10 എം വി എ ട്രാൻസ്‌ഫോർമർ മാറ്റി പുതിയ 20 എം വി എ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന ജോലി ദ്രുഗതിയിൽ പുരോഗമിക്കുന്നു. ഏകദേശം ഒരാഴ്ച കൊണ്ട് ജോലി പൂർത്തീകരിക്കുവാൻ സാധിക്കും. ഈ സമയത്ത് സാദാരണഗതിയിൽ തളിപ്പറമ്പ് സബ്‌സ്റ്റേഷനിൽ നിന്നും ഫീഡ് ചെയ്യുന്ന ഫീഡറുകളിലേക്ക് അടുത്തുള്ള മറ്റു സബ്‌സ്റ്റേഷനുകളിൽനിന്നും വൈദ്യുതി എത്തിച്ചു കൊണ്ടാണ് ഈ ജോലി പൂർത്തീകരിക്കുന്നത്. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ സബ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന കൂടുതൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭിക്കും. വൈദ്യുത തടസ്സങ്ങൾ ഒരു പരിധി വരെ കുറക്കാൻ സാധിക്കുകയും ചെയ്യും. പ്രവൃത്തി നടക്കുന്ന ഒരാഴ്ച കാലയളവിൽ നേരിയ വൈദ്യുത തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യുതയുള്ളതിനാൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *