Your Image Description Your Image Description

ന​മ്മു​ടെ രാ​ജ്യ​ത്ത് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ഓ​രോ വ​ർ​ഷ​വും ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പ​ല​പ്പോ​ഴും, ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പും മ​റ്റും യ​ഥാ​സ​മാ​യം ന​ൽ​കാ​നാ​യാ​ൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാം. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്റെ ഭാ​ഗ​മാ​യി ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പു​കൂ​ടി ന​ൽ​കാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ കാ​ല​ങ്ങ​ളാ​യു​ള​ള ആ​വ​ശ്യ​​മാ​ണ്. ഇ​​​പ്പോ​ഴി​താ, ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഭാ​ഗ​മാ​യ നാഷണൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​റാ​ണ് ഭൂ​സ്ഥി​ര ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച് ഇ​ടി​മി​ന്ന​ൽ പ്ര​വ​ചി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ൽ സം​ഭ​വി​ക്കു​ന്ന​തി​ന് ര​ണ്ട​ര മ​ണി​ക്കൂ​ർ മു​മ്പ് അ​റി​യാ​ൻ ഈ സം​വി​ധാ​നം വ​ഴി​യൊ​രു​ക്കും. ഇ​ന്ത്യ​യി​ൽ, മ​ധ്യേ​ന്ത്യ​യി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ് ഇ​ടി​മി​ന്ന​ൽ മ​ര​ണ​ങ്ങ​ൾ ഏ​റ്റ​വും കു​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ലൈ​റ്റ്നി​ങ് ഹോ​ട് സ്​​പോ​ട്ടു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല​ക​ളി​ൽ, ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പു​തി​യ സം​വി​ധാ​നം ഇടിമിന്നൽ മൂലമുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കും. സാ​ധാ​ര​ണ ഗ​തി​യി​ൽ ഒ​രാ​ൾ​ക്ക് മി​ന്ന​ലേ​ൽക്കാ​നു​ള്ള സാ​ധ്യ​ത വളരെ കുറവാണ്. അ​ഞ്ച് ല​ക്ഷ​ത്തി​ലൊ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് അ​തി​ന്റെ സാ​ധ്യ​ത. എ​ന്നാ​ൽ, 30,000 ആം​പി​യ​ർ അ​ള​വ് വൈ​ദ്യു​തി​യാ​ണ് മി​ന്ന​ലി​ലൂ​ടെ എ​ത്തു​ന്ന​ത്. ഇ​തു ശ​രീ​ര​ത്തി​ന് താ​ങ്ങാ​നാ​വി​ല്ല. മി​ന്ന​ൽ​മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കി​നേ​ക്കാ​ള​പ്പു​റം ഹൃദയാഘാത​ത്തി​നു​വ​രെ ഇത് കാര​ണ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *