ദുബായ്: സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ച് അബുദാബി. മായം ചേർന്ന 40 ഉൽപ്പന്നങ്ങളാണ് അബുദാബി ആരോഗ്യ വകുപ്പ് വിപണിയിൽ നിന്ന് നിരോധിച്ചത്. മസിൽ വർധിക്കാനും ലൈംഗിക സംതൃപ്തിക്കും ഭാരം കുറയ്ക്കാനുമായി വിപണിയിൽ എത്തിച്ച ഉൽപ്പന്നമാണ് ഇപ്പോൾ നിരോധിച്ചത്.
ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യീസ്റ്റ്, ബാക്ടീരിയ തുടങ്ങിയ വസ്തുക്കൾ ചേർത്ത് വിഷമയമാക്കിയതായും പരിശോധനയിൽ കണ്ടെത്തി.
കറുത്ത പാടുകൾ ഇല്ലാതാക്കാൻ എന്ന് അവകാശപ്പെട്ട് എത്തിച്ച ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്ടർ, ബയോ ക്ലെയറി ലൈറ്റ്നിങ് ബോഡി ലോഷൻ, റിനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70000, പിങ്ക് പുസിക്യാറ്റ്, ഗുൾട്ട വൈറ്റ് ആന്റി ആക്നെ ക്രീം തുടങ്ങിയവയാണ് നിരോധിച്ച ഉൽപ്പന്നങ്ങളിൾ ഉൾപ്പെടുന്നത്. നിരോധിച്ച ഉൽപ്പന്നങ്ങളുടെ പൂർണ വിവരം അബുദാബി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും.