Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരിയെ ദാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിൽ വച്ച് ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ തന്നെ ഓപറേഷൻ റൂമിൽ നിന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കഴുത്തിൽ കുത്തിയതാണ് മരണകാരണമെന്ന് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. മുറിവ് വളരെ ആഴത്തിലുള്ളതിനാൽ സ്ത്രീ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറി. പ്രതിയും മരണപ്പെട്ട സ്ത്രീയും ഇന്ത്യയിൽ ഏത് സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *