Your Image Description Your Image Description

പാലക്കാട്: മുറ്റമടിക്കാനുള്ള ചൂൽ നമുക്ക് എല്ലാവർക്കും സുപരിചിതമാണ് എന്നാൽ അടിച്ചു വരാൻ മാത്രമല്ല തേങ്ങ പൊട്ടിക്കാനും ഇനി ചൂലുകൊണ്ട് കഴിയും. എല്ലാ ചൂലിനും തേങ്ങ പൊട്ടിക്കാൻ കഴിയുമെന്നല്ല കേട്ടോ പറഞ്ഞു വരുന്നത്. പാലക്കാട് കൊല്ലങ്കോട് നിർമ്മിക്കുന്ന ഏറെ പ്രത്യേകതകളുള്ള ഒരു ചൂലുണ്ട്. ഒരു അത്ഭുത ചൂൽ എന്ന് തന്നെ പറയാം. ഇതുകൊണ്ട് നമുക്ക് മുറ്റവുമടിക്കാം തേങ്ങയും പൊട്ടിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി അല്ലേ?

എഴുപത് വയസിലേറെ പ്രായമുളള സ്ത്രീകളുടെ കൈകളാണ് ഈ ചൂൽ നിർമാനത്തിന് പിന്നിൽ. നിലമ്പൂർ സ്വദേശി ഹരിദാസ് നാലു മാസം മുമ്പ് തുടങ്ങിയ നിർമാണ കേന്ദ്രത്തിൽ നിന്ന് ഇതുവരെ 40,000 ചൂലുകളാണ് വിറ്റു പോയത്. നല്ല ഈർക്കിൽ തെര‌ഞ്ഞെടുത്ത്, ചൂൽ കറ കളഞ്ഞ്, വാർണിഷ് ചെയ്താണ് ചൂൽ നിർമ്മിക്കുന്നത്. അതിനാൽ മൂന്ന് വർഷം വരെ കേട് കൂടാതെ ഇത് ഉപയോഗിക്കാമെന്നാണ് നിർമാണത്തൊഴിലാളികളടക്കം പറയുന്നത്. ചൂലിൽ റിബിറ്റുകൾ അടിക്കുന്നത് കൊണ്ട് മുകൾ ഭാഗം എപ്പോഴും പരന്നിരിക്കുകയും ചെയ്യുമെന്ന് അവർ പറയുന്നു.

റീടെയിൽ വിലയിൽ ചൂലൊന്നിന് 150 രൂപയാണ്. പാലക്കാട്ട് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും ചൂൽ കയറ്റി അയക്കുന്നുണ്ട്. ഡൽഹിയും മുംബൈയും കൂടാതെ വിദേശ രാജ്യങ്ങളിലേക്കും ചൂൽ വിറ്റു റീട്ടെയിൽ ചെയ്യുന്നുണ്ട്. വയോധികരായ അമ്മമാർക്ക് ഒരു തൊഴിൽ മാർഗം എന്ന നിലയിൽ കൂടെയാണ് ഈ സംരംഭം തുടങ്ങിയതെന്ന് ഉടമ പറയുന്നു. 250 ലധികം പേർ ഹരിദാസന്റെ ഈ ചൂൽ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *