‘അമ്പാന്’ നായികയായി അനശ്വര രാജൻ; പൈങ്കിളി ഒ.ടി.ടിയിലേക്ക്

സജിന്‍ ഗോപുവിനെ നായകനാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി ഒ.ടി.ടിയിലേക്ക്. അനശ്വര രാജന്‍ നായികയായ ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 14 ന് ആയിരുന്നു. ഏപ്രില്‍ 11നാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്.

‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമയാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിച്ചിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *