Your Image Description Your Image Description

അങ്കമാലി: സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വയോധികന് ദാരുണാന്ത്യം. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ വിജയനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അങ്കമാലി കോതകുളങ്ങര ഡോൺ ബോസ്കോ സ്കൂളിലെ ബസ് ഡ്രൈവറാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *