Your Image Description Your Image Description

എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. ചിത്രത്തിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും അതേക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം കർഷകരാണ് രംഗത്ത് വന്നത്. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും പ്രതിഷേധം ഉന്നയിച്ചിട്ടുണ്ട്. ചിത്രത്തിലെ ചില രംഗങ്ങളിൽ തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കമ്പത്ത് നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം ഉപരോധിക്കും. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ കോഡിനേറ്റര്‍ ബാലസിംഗം അറിയിച്ചു. പ്രതിഷേധം മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനും സിനിമ ഉപരോധിക്കാനും സംഘടന ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *