Your Image Description Your Image Description

എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുത്ത് കഴിഞ്ഞാൽ അത് പ്രദർശനയോഗ്യമാണ്. പിന്നെ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. എവിടെയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഹർജി പ്രശസ്തിക്കു വേണ്ടിയുള്ള നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ബിജെപി നേതാവ് വിജീഷാണ് ഹർജി നൽകിയത്.അതേസമയം, എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ വിജീഷിനെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽനിന്ന് BJP തൃശൂർ ജില്ല നേതൃത്വമാണ് സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *