വിജയ് സേതുപതിയെ നായകനാക്കി തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
എല്ലാ ഭാഷകളിലേക്കും ഉള്ള ഒരു പാന്‍ ഇന്ത്യന്‍ മാസ്റ്റര്‍ പീസാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റ് നല്കുന്ന സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ പ്ലോട്ട് എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭ്യമല്ല.
ഒരു കാലത്ത് തെലുങ്കിലെ സൂപ്പര്‍ സംവിധായകനായിരുന്നു പുരി ജഗന്നാഥ്. എന്നാല്‍ ലൈഗര്‍, ഡബിള്‍ ഐ സ്മാര്‍ട്ട് പോലുള്ള വന്‍ ബജറ്റില്‍ എത്തിയ ചിത്രങ്ങളുടെ വന്‍ പരാജയം സംവിധായകന് അത്ര നല്ല കാലമല്ല എന്നത് സിനിമ ലോകത്ത് ചര്‍ച്ചയാക്കി.