Your Image Description Your Image Description

ആലുവ: മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ടിച്ച ആലുവ സ്റ്റേഷനിലെ എസ്ഐ പി.എം. സലീമിനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സാധ്യത. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ സലീമിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്

വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വര്‍ഗീസിനോട് എസ്പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്.സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി.ആര്‍. രാജേഷിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

നേരത്തേയും ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ സലീമിന് ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 19-ന് ട്രെയിനില്‍നിന്ന് വീണുമരിച്ച അസം സ്വദേശി ജിതുല്‍ ഗോഗോയ് (27) യുടെ വസ്തുക്കള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. 21-നു പുലര്‍ച്ചെ 5.20-നാണ് ജിതുലിന്റെ പേഴ്സില്‍ ഉണ്ടായിരുന്ന 8000 രൂപയില്‍ 3000 രൂപ എസ്ഐ പി.എം. സലീം മോഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *