Your Image Description Your Image Description

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ബോളർമാർ തിളങ്ങിയ മത്സരത്തിൽ കൊൽക്കത്തയുടെ ഇന്നിങ്സ് 116 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരൻ അശ്വനി കുമാറാണ് കെ.കെ.ആർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റൺസെടുത്ത ഇംപാക്ട് പ്ലെയർ അംഗ്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 16.2 ഓവറിൽ കെ.കെ.ആർ ഓൾ ഔട്ടായി.

ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 24 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് പേരുകേട്ട കൊല്‍ക്കത്ത ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. പവര്‍പ്ലേയില്‍ നാലു വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്തക്ക് ആ തകര്‍ച്ചയില്‍നിന്ന് പിന്നീട് കരകയറാന്‍ സാധിച്ചില്ല. ഒമ്പതാമനായി ഇറങ്ങി 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങാണ് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *