ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി. ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നായികയായി എത്തിയത് നിഖില വിമൽ ആണ്. ഫെബ്രുവരി 21 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റിനെ കുറിച്ചുള്ളൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനവാരത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നും വാർത്തകളുണ്ട്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.