ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിനിമാ താരങ്ങൾ വോട്ട് രേഖപ്പെടുത്തി. നടി തൃഷ വോട്ട് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരങ്ങളായ അജിത് കുമാർ, രജനീകാന്ത്, വിജയ് എന്നിവരും നേരത്തെ വോട്ട് രേഖപ്പെടുത്തി. രാവിലെ ചെന്നൈയിലെ നീലങ്കരൈയിൽ ക്യൂവിൽ നിന്നാണ് വിജയ് വോട്ട് ചെയ്തത്.
അതേസമയം, വിജയും തൃഷയും ഒരേ ബൂത്തിലാണോ വോട്ട് ചെയ്യുന്നതെന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. എന്നാൽ ഇരുവരും വ്യത്യസ്ത സ്ഥലങ്ങളിലാണ് വോട്ട് ചെയ്തത്. തൃഷ ചെന്നൈയിലെ ആൽവാർപേട്ടയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രണ്ട് സ്ഥലങ്ങൾക്കുമിടയിൽ ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്. വോട്ട് ചെയ്യാനെത്തിയ താരങ്ങളെ കാണാൻ ആരാധകർ ഇരിടത്തും വലിയ തോതിൽ തടിച്ചുകൂടി. വിജയ് എത്തിയപ്പോൾ അനുയായികൾ മുദ്രാവാക്യം വിളിച്ചും ആവേശം പ്രകടിപ്പിച്ചുമായിരുന്നു സ്വീകരണം.
