തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെതായി വര്‍ണ്ണപ്പകിട്ടു വിരിക്കേണ്ട വെടിക്കെട്ട് പുരകളാണ് ഇന്നലെത്ത അപകടത്തില്‍ വെന്തുവെണ്ണീറായത്. മുണ്ടത്തിക്കോട് ദുരന്തത്തില്‍ പൊലിഞ്ഞത് 14 ജീവനുകളും. ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി പ്രവീണ്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. .ദുരന്തത്തിൽ പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വ്യക്തമാക്കിയത്.
ഇക്കുറി തൃശൂര്‍ പൂരത്തിനു പകിട്ടുണ്ടാവില്ല. വലിയ ദുരന്തം മങ്ങലേല്‍പ്പിക്കുന്നത് തൃശൂര്‍ പൂരത്തിന്റെ യശസിനെക്കൂടിയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്ന ആവശ്യം കൂടി ഉയര്‍ന്നിട്ടുണ്ട്. എന്താണ് ദുരന്തത്തിന്റെ കാരണം എന്നാണ് പോലീസും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെറ്റും അനുബന്ധ ഏജന്‍സികളും അന്വേഷിക്കുന്നത്. കടുത്ത ചൂടാണ് വില്ലനായത് എന്നാണ് ഇതുവരെയുള്ള അനുമാനം. പക്ഷെ പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌ടി ഓർഗനൈസേഷൻ (പെസോ) ഈ നിലപാട് തള്ളിക്കളയുകയാണ്. അമിത ചൂട് കാരണമാണ് ദുരന്തം സംഭവിച്ചത് എന്ന നിഗമനം പെസോ തള്ളിക്കളയുകയാണ്. ഇതോടെ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിന്റെയും ഫയര്‍ഫോഴ്സിന്റെയും റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാകും.
ദുരന്തത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ കമ്മിഷനാണ് അന്വേഷിക്കുന്നത്. . അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. രണ്ട് ലക്ഷം രൂപ സഹായധനവും നൽകും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഇന്ന് ഉച്ചതിരിഞ്ഞ് 3:30-ഓടെയാണ് മുണ്ടത്തിക്കോട്ടെ രണ്ടര ഏക്കർ വിസ്തൃതിയുള്ള പറമ്പിലെ വെടിക്കെട്ട് പുരകളിൽ സ്ഫോടനമുണ്ടായത്. 40-ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലമാണിത്. സെക്കൻഡുകൾക്കുള്ളിൽ എല്ലാം ചാരമായി മാറി. ആര്‍ക്കും പ്രവേശനമിലാത്തയിടത്ത് മുണ്ടത്തിക്കോട് പാടത്താണ് അപകടം നടന്നത്. എട്ടോളം വെടിക്കെട്ട് പുരകള്‍ ഇവിടെയുണ്ടായിരുന്നു. ഓരോ പുരകളും കത്തിയമരുകയാണ് ചെയ്തത്. അതിനൊപ്പം ഉള്ളില്‍ അകപ്പെട്ട ജീവനുകളും.
വിവിധ മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇന്നലെ അവിടം സന്ദര്‍ശിച്ചത്. ഇവര്‍ റിപ്പോര്‍ട്ടുകള്‍ എടുത്ത് മടങ്ങിയ ഉടന്‍ തന്നെയാണ് വെടിക്കെട്ട് ദുരന്തം സംഭവിച്ചത്. ഇവര്‍ ചിത്രീകരിച്ച വീഡിയോകളില്‍ നിന്നാണ് അകത്തുണ്ടായിരുന്ന ആളുകളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാകുന്നത്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ആളുകളെ തിരിച്ചറിയാനും ശ്രമം നടക്കുന്നത്. വെടിക്കെട്ട് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആളുടെ പ്രതികരണത്തില്‍ നിന്നും ചൂട് കൂടിയാണ് അപകടം ഉണ്ടായത് എന്ന സൂചനയാണ് ലഭിച്ചത്. ഇതോടെയാണ് അമിതമായ ചൂടില്‍ തീപ്പൊരി വന്നതിനെ തുടര്‍ന്നാണ് ദുരന്തം സംഭവിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ പെസോയുടെ കണ്ടെത്തലോടെ ഈ നിഗമനവും തള്ളുകയാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെറ്റിന്‍റെ പരിശോധന റിപ്പോര്‍ട്ട് എന്തായാലും ഈ കാര്യത്തില്‍ നിര്‍ണായകമായിരിക്കും. . ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെറ്റിന്‍റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സൂചന. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളൂ.
