Home » Blog » Education » സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: നൂറ് ശതമാനം വിജയവുമായി സൻസ്കാര സ്‌കൂൾ
15

കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി സൻസ്കാര സ്‌കൂൾ, കൊച്ചി. 82 ശതമാനം വിദ്യാർത്ഥികളാണ് ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കിയിരിക്കുന്നത്. 37 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടുകയും ചെയ്തു.

ആദിത്യ പ്രമോദ് (99.4%), അനാഹിത അനീഷ് മേപുറത്ത് (99%), കാത്തി ആൻ തോമസ് (98.2%), ഫാത്തിമ യാസ്മിൻ (96.6%), ലിയോൺ ജോർജ് ബിജോ (96.6%) എന്നിവരാണ് ഈ അധ്യയന വർഷത്തെ സ്‌കൂൾ ടോപ്പേഴ്സ്. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകിയ രക്ഷിതാക്കളെയും അധ്യാപകരെയും സൻസ്കാര സ്കൂൾ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

അക്കാദമിക് മികവിനൊപ്പം സർഗ്ഗാത്മകത, കായികം, സംരംഭകത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കും മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനരീതിയാണ് സൻസ്‌കാര സ്‌കൂൾ മുന്നോട്ടുവെക്കുന്നത്.