Your Image Description Your Image Description

റോഡുകളിൽ നമസ്‌ക്കരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി മീററ്റ് പോലീസ്.മതപരമായ പരിപാടിക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ തടയുന്നതിനുള്ള വിശാലമായ സുരക്ഷാ സംരംഭത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

റോഡുകളിൽ ഈദ്-ഉൽ-ഫിത്തർ നിസ്‌കാരം നടത്തുന്നവരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്ന് മീററ്റ് പോലീസ്. ഈദ്ഗാഹിന് പുറത്ത് തെരുവുകളിലോ, റോഡുകളിലോ, നമസ്‌കാരം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.

പൊതുറോഡുകളിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ പാസ്‌പോർട്ട് റദ്ദാക്കും . റോഡുകളിൽ പ്രാർത്ഥന നടത്തി പൊതുസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് മക്ക, മദീന പോലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ കഴിയില്ല. അവരുടെ കുറ്റകൃത്യങ്ങളും രേഖപ്പെടുത്തപ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *