Your Image Description Your Image Description

തോൽവിക്ക് പിന്നാലെ പാകിസ്ഥാന് മറ്റൊരു നാണക്കേട് കൂടി. ന്യൂസിലൻഡിനെതിരെയുള്ള അവസാന ടി20 യിലും ഡക്കിന് പുറത്തായി പാകിസ്ഥാൻ താരം ഹസൻ നവാസ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ താരത്തിന്റെ മൂന്നാമത്തെ ഡക്കാണിത്.

അതേസമയം ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയിൽ മൂന്ന് തവണ ഡക്കിന് പുറത്താകുന്ന ആദ്യ താരമായി ഹസൻ നവാസ് മാറി. താരത്തിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്. ഈഡൻ പാർക്കിൽ നടന്ന മൂന്നാം ടി 20 യിൽ താരം സെഞ്ച്വറി നേടിയിരുന്നു. ഒരു പാക് താരത്തിന്റെ ഏറ്റവും വേഗതയേറിയ ടി 20 സെഞ്ച്വറി കൂടിയായിരുന്നു അത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ നേടിയ 128 റൺസ് കിവികൾ 10 ഓവറിൽ മറികടന്നു. 38 പന്തിൽ 97 റൺസ് നേടി പുറത്താകാതെ നിന്ന ടിം സെയ്‌ഫെർട്ട് ആണ് കിവികൾക്ക് അനായാസ വിജയം നേടിക്കൊടുത്തത്. മത്സരത്തിൽ ഫിൻ അലൻ 12 പന്തിൽ 27 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി സൽമാൻ ആഘ മാത്രമാണ് തിളങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *