Your Image Description Your Image Description

ത്പാദനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. നിലവിൽ ഉള്ളി കയറ്റുമതിക്ക് 20% തീരുവയാണ് ഈടാക്കുന്നത്. റാബി വിളകൾക്ക് നല്ല വിളവ് ലഭിച്ചതിനെ തുടർന്ന്, മൊത്ത വ്യാപാര വിപണികളിലും ചില്ലറ വിൽപ്പന വിപണികളിലും വില കുറഞ്ഞ സാഹചര്യത്തിൽ കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തവില കൂടുതലാണെങ്കിലും, നിലവിലെ രാജ്യത്തെ വിലയിൽ നിന്ന് 39% കുറവുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില 10% കുറഞ്ഞു. ആഗോള വിപണിയിൽ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകൾ കണക്കിലെടുത്താണ് കയറ്റുമതി തീരുവ ഒഴിവാക്കാനുള്ള തീരുമാനം. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഉള്ളിയുടെ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായി കുറഞ്ഞു. അതായത്, ക്വിന്റലിന് 850 രൂപയുടെ കുറവ്.

Leave a Reply

Your email address will not be published. Required fields are marked *