Your Image Description Your Image Description

സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര.2025 ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം അപ്രതീക്ഷിതമല്ലെങ്കിലും പുതുതായി വാഹനം വാങ്ങിനിരുന്നവർക്കെല്ലാം ഇതൊരു തിരിച്ചടിയായിരിക്കും.

വിലയിൽ മൂന്ന് ശതമാനം വരെ വർധനവ് ഉണ്ടാവുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും ചരക്ക് വിലയിലെ വർധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളായ കമ്പനി പറഞ്ഞു. മോഡലും വകഭേദവും അനുസരിച്ച് വ്യത്യസ്ത എസ്‌യുവികളിലും വാണിജ്യ വാഹനങ്ങളിലും വില വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന കാര്യവും ബ്രാൻഡ് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ജനുവരിയിൽ വില വർധിപ്പിച്ചതിന് ശേഷം ഈ വർഷം മഹീന്ദ്ര നടത്തുന്ന രണ്ടാമത്തെ വില പരിഷ്ക്കാരമാണിത്. വില വർധനവ് ബ്രാൻഡിന്റെ നിരയിലെ എല്ലാ മോഡലുകളെയും ബാധിക്കും. അതിൽ ICE മോഡലുകളും ഇലക്ട്രിക് BE 6, XEV 9e എന്നിവയും ഉൾപ്പെടുമെന്നാണ് വിവരം. പുതിയ സാമ്പത്തിക വർഷത്തിൽ വില വർധനവ് പ്രഖ്യാപിച്ച പ്രമുഖ വാഹന നിർമാതാക്കളിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, റെനോ, കിയ, ഹോണ്ട, ബിഎംഡബ്ല്യു എന്നിവരെല്ലാമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *