Your Image Description Your Image Description

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യസ് സൂപ്പർ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനെ സാധിച്ചുള്ളൂ. 31 റൺസ് നേടിയ തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ.

ഒന്നാം ഇന്നിംഗ്സ് പവർ പ്ലേയിൽ മാത്രം മൂന്ന് വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയും (0) റയാൻ റിക്കെൽട്ടനും (13) വിൽ ജാക്സും (11) തിളങ്ങനാകാതെ മടങ്ങിയതോടെ മുംബൈ അപകടം മണത്തു. പിന്നീട് ക്രീസിൽ ഒന്നിച്ച നായകൻ സൂര്യകുമാർ യാദവും യുവതാരം തിലക് വർമ്മയും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇതിനിടെ സൂര്യകുമാർ യാദവ് നൽകിയ ഒരു റിട്ടേൺ ക്യാച്ച് അശ്വിൻ നഷ്ടപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *