Your Image Description Your Image Description

 വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ (ദേശീയപാത-866) നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ നീങ്ങുന്നു. റോഡിനുള്ള കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ അന്തിമാനുമതി ഏപ്രിലിൽ ലഭിക്കുമെന്നറിയുന്നു. അന്തിമ അനുമതി ലഭിക്കാത്തതിനാൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്തംഭിച്ചിരുന്നു.

ഇതുസംബന്ധിച്ചുള്ള നിർദേശം സംസ്ഥാനത്തെ ദേശീയപാത റീജണൽ ഓഫീസ് കേന്ദ്രമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യംതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *