Your Image Description Your Image Description

 വാഹന സ്പെയർപാർട്സ് കട കത്തിനശിച്ചു. തിരുവനന്തപുരം റോഡിൽ കിള്ളി കൂന്താണി അപർണാ ഭവനിൽ ജയന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് വെള്ളിയാഴ്ച പുലർച്ചെയോടെ തീപടർന്നത്. കടയിൽനിന്നു പുക ഉയരുന്നതുകണ്ട നാട്ടുകാർ വിവരം കാട്ടാക്കട അഗ്നിരക്ഷാസേനയെയും ഉടമസ്ഥനെയും അറിയിച്ചു. തീകെടുത്തിയെങ്കിലും സ്പെയർപാർട്സുകളിൽ ഭൂരിഭാഗവും കത്തിപ്പോയി.

അടുത്തുള്ള വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന ബൈക്കുകളിൽനിന്നാകാം കടയിലേക്ക് തീ കയറിയതെന്നും സംശയിക്കുന്നു. ബൈക്കിന് അജ്ഞാതർ തീയിട്ടതാണെന്ന സംശയവുമുണ്ടെന്ന് ഉടമ കാട്ടാക്കട പോലീസിനു മൊഴിനൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *