Your Image Description Your Image Description

നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതിന്റെ പേരില്‍ 25 സെലിബ്രിറ്റികള്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി തുടങ്ങിയ അറിയപ്പെടുന്ന നിരവധി താരങ്ങള്‍ക്കെതിരെയാണ് കേസ്. വ്യവസായിയായ ഫനിന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാതാരങ്ങളെ കൂടാതെ ഇന്‍ഫ്‌ളുവന്‍സര്‍മാരും പട്ടികയിലുണ്ട്. പ്രണീത, നിധി അഗര്‍വാള്‍, അനന്യ ഗനഗല്ല, സിരി ഹനുമന്ദു, ശ്രീമുഖി, വര്‍ഷിണി സൗന്ദരാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണു പ്രിയ, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരും അതിലുള്‍പ്പെടും.

ഇവ‍ർക്ക് പുറമെ 11 സമൂഹ മാധ്യമ ഇൻഫ്ളുവൻസർമാർക്കെതിരെയും ഹൈദരാബാദിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകർക്കെതിരെ മിയപൂർ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്തു നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചതായി പൊലീസ് ചൂണ്ടിക്കാട്ടി. വാതുവയ്പ്പ് ആപ്പുകൾ വഴി എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്ന സന്ദേശം നൽകി തൊഴിൽ രഹിതരായ യുവാക്കൾക്ക് ഇവർ തെറ്റായ പ്രതീക്ഷ നൽകിയെന്നും എഫ് ഐ ആറിൽ പറയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു തുടങ്ങി.

പരാതിക്കാരൻ തന്റെ കോളനി യുവാക്കളുമായി സംസാരിച്ചപ്പോൾ അവരിൽ പലരും ബെറ്റിംഗ്, ചൂതാട്ടം, കാസിനോ ആപ്പുകളിൽ നിക്ഷേപം നടത്തുന്നതായി മനസ്സിലായെന്നും ഈ ആപ്പുകൾക്കായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തരായ സെലിബ്രിറ്റികളും ഇൻഫ്ലുവൻസ‍ർമാരും പ്രചാരണം നടത്തുന്നതായും മനസ്സിലായെന്നാണ് പരാതിയിൽ പറയുന്നത്. നിരവധി പേർ ഇതിനകം തന്നെ കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിച്ച പണം ഈ ആപ്പുകളിൽ നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സാലയതും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരനും ഇതിൽ ആക‍ർഷിതനായി ഒരു ചൂതാട്ട ആപ്പിൽ നിക്ഷേപിക്കാനൊരുങ്ങിയിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ നിർദേശ പ്രകാരം അതിൽ നിന്നും പിന്തിരിയുകയായിരുന്നു.

അതിനുശേഷം, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായവ) ഉപയോഗിച്ചപ്പോൾ നിരവധി സെലിബ്രിറ്റികളും ഇൻഫ്ലുവൻസ‍മാരും ഈ വ്യാജ ചൂതാട്ട ആപ്പുകളും വെബ്സൈറ്റുകളും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടു. ഇവർ വലിയ തുക കൈപ്പറ്റി ഈ ആപ്പുകൾക്കായി പരസ്യം ചെയ്യുന്നതായി വ്യക്തമായി മനസ്സിലായെന്നും പരാതിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര താരങ്ങളുംഇൻഫ്ലുവൻസ‍മാരും അടക്കമുള്ളവർക്കെതിരെ പരാതി നൽകിയത്. ഈ നിയമവിരുദ്ധ ചൂതാട്ട പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും ഇവ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

About Author
Deepa
View All Articles
Check latest article from this author !
പെ​രു​ന്നാൾ  ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​നൊ​രു​ങ്ങി  ബ​ഹ്റൈ​ൻ
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കി;  പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ് വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാണ് സ​ലൂ​ണി​ലെ മ​സാ​ജ് തെ​റാ​പ്പി​സ്റ്റെ​ന്ന ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ പ്രതികൾ ബഹ്റൈനിലെത്തിക്കു​ന്ന​ത്. പിന്നീട് യു​വ​തി​യു​ടെ സ്വകാര്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഘം അവരെ ഭീഷണിപ്പെടുത്തി ലൈം​ഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ഇതിനുപുറമേ ​പ്രതികൾ യുവതിയെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെയ്തു. തന്റെ കയ്യിൽ നിന്ന് പാ​സ്പോ​ർ​ട്ടും മ​റ്റു​രേ​ഖ​ക​ളും പ്രതികൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നുവെന്ന് യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു  ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ മൂ​ന്ന് പേ​രെ​യാ​ണ് കു​റ്റ​ക്കാ​രെന്ന് ക​ണ്ടെ​ത്തി ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ട​വി​ന് പു​റ​മെ പ്രതികളിലോ​രോ​രു​ത്ത​രും 2000 ദി​നാ​ർ വീ​തം പി​ഴ​യും യു​വ​തി​യെ നാ​ട്ടി​ലേക്ക് തിരിച്ചയക്കാനുള്ള ചെ​ല​വും വ​ഹി​ക്ക​ണമെന്നും കോടതി ഉത്തരവിട്ടു. ശി​ക്ഷാ കാലാവധി പൂർത്തിയായ ​ശേഷം പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും

March 28, 2025
പെരുന്നാൾ; വിപണിയിൽ കർശന നിരീക്ഷണവുമായി ഒമാൻ

Leave a Reply

Your email address will not be published. Required fields are marked *