Your Image Description Your Image Description

ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് വിക്കി കൗശലിന്റെ ഇതിഹാസ ചരിത്ര നാടകമായ ഛാവ. ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഇതിനകം 12 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യ ഹിന്ദി ചിത്രമായി ഛാവ ചരിത്രം കുറിച്ചു. രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീ 2 വിനെ മറി കടന്നാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ ഛാവയുടെ മുന്നേറ്റം.

ഛാവയില്‍ കേന്ദ്രകഥാപാത്രമായ ഇതിഹാസ മറാഠ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സംഭാജി മഹാരാജിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലക്ഷ്മണ്‍ ഉത്തേകറാണ് സംവിധാനം. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *